cinema

കൊച്ചി: അമ്മയുടെ ജൂൺ 30ന് നിലവിൽ വന്ന 17 അംഗ ഭരണസമിതിയാണ് വീണത്. അന്ന് 337 താരങ്ങൾ വോട്ടുചെയ്ത ത്രികോണമത്സരത്തിൽ 157 വോട്ടുമായാണ് സിദ്ദിഖ് ജനറൽ സെക്രട്ടറിയായത്. എതിരാളികൾ ഇല്ലാത്തതിനാൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നു. തുടർച്ചയായ മൂന്നാംതവണയും അദ്ധ്യക്ഷനായ അദ്ദേഹത്തിന് ഇക്കുറി കടുത്തപരീക്ഷണമാണ് നേരിട്ടത്.

 ഹേ​മ​ ​ക​മ്മി​റ്റി​ ​വെ​ളി​പ്പെ​ടു​ത്ത​ൽ: പൊ​ലീ​സി​ന് ​പ​രാ​തി​ ​ന​ൽ​കി

ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ലെ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പൊ​ലീ​സി​ൽ​ ​പ​രാ​തി.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​ചെ​ഷ​യ​ർ​ ​ടാ​ർ​സ​നാ​ണ് ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​പ​ല​ ​സം​ഭ​വ​ങ്ങ​ളും​ ​സി​നി​മാ​ ​ലൊ​ക്കേ​ഷ​നു​ക​ളി​ൽ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ​ഹേ​മ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വി​വ​രി​ക്കു​ന്നു​ണ്ട്.​ ​പ്ര​ത്യേ​ക​ ​പ​രാ​തി​ ​ഇ​ല്ലാ​തെ​ ​ത​ന്നെ​ ​പൊ​ലീ​സി​ന് ​നേ​രി​ട്ട് ​കേ​സെ​ടു​ക്കാ​വു​ന്ന​ ​വി​വ​ര​ങ്ങ​ളാ​ണി​തെ​ന്നും​ ​ചെ​ഷ​യ​ർ​ ​പ​റ​യു​ന്നു.​ ​അ​ന്ത​ർ​സം​സ്ഥാ​ന​ ​അ​ന്വേ​ഷ​ണ​മ​ട​ക്കം​ ​വേ​ണ്ട​ ​വി​ഷ​യ​ത്തി​ൽ​ ​കേ​സ് ​സി.​ബി.​ഐ​ക്ക് ​കൈ​മാ​റ​ണ​മെ​ന്നും​ ​ആ​വ​ശ്യ​മു​ണ്ട്.