ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വ്യാപക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി തീവ്രവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ). തിങ്കളാഴ്ച ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബി.എൽ.എ നടത്തിയ ആക്രമണങ്ങളിൽ 73 പേരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയ്ക്ക് പുറത്തുള്ളവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് ലക്ഷ്യമാക്കിയത്. 800ഓളം അംഗങ്ങൾ ചേർന്നാണ് ബോംബാക്രമണങ്ങളും വെടിവയ്പും നടത്തിയതെന്നും ബി.എൽ.എ അറിയിച്ചു. 25 ഭീകരരെ വധിച്ചെന്ന് സൈന്യം പ്രതികരിച്ചു. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിലാണ് ബി.എൽ.എ.