car

മലപ്പുറം: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21)​ പൊലീസ് അറസ്റ്റ് ചെയ്തു.

പിതാവിന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച വെെകിട്ടാണ് സംഭവം നടന്നത്. ഡാനിഷ് മിൻഹാജിന് ലെെസൻസ് ഇല്ലാത്തതിനാൽ പിതാവ് കാർ ഓടിക്കാൻ താക്കോൽ നൽകിയില്ല. ഇതിൽ പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.