viswasam

വിവാഹം എന്നത് വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളിൽ നിന്നു വന്ന രണ്ട് വ്യക്തികളുടെ കൂടിച്ചേരലാണ്. ചിലർക്ക് എല്ലാ ജന്മത്തിലും ഒരേ ജീവിത പങ്കാളിയെ ലഭിക്കും എന്നാണ് വിശ്വാസം. ഇങ്ങനെ കഴിഞ്ഞ ജന്മത്തിലെ പങ്കാളിയെ തന്നെ ലഭിക്കുമ്പോൾ അല്ലെങ്കിൽ അവരെ കണ്ടുമുട്ടുമ്പോൾ അത് നമുക്ക് അറിയാൻ സാധിക്കും. ഈ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  1. നിങ്ങളിൽ ഒരാൾക്ക് തീരുമാനം എടുക്കാനുള്ള കഴിവ് കൂടുതലായിരിക്കും.
  2. വളരെ തീവ്രമായ ബന്ധമായിരിക്കും നിങ്ങൾക്ക് അവരുമായി ഉണ്ടാവുക. ഈ ബന്ധം കാരണം ജീവിതത്തിൽ ഉയർച്ചയും വിജയവും കൈവരിക്കും. നിങ്ങൾ പോലുമറിയാതെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ ഇവർ നിങ്ങൾക്ക് മനസിലാക്കി തരും.
  3. ഒന്നും പറഞ്ഞില്ലെങ്കിൽ പോലും അവരുടെ മനസിൽ എന്താണെന്ന് നിങ്ങൾക്ക് മനസിലാകും.
  4. നിങ്ങളുടെ സ്വഭാവത്തിന് നേരെ വിപരീതമാകും അവരുടെ സ്വഭാവം. എന്നിരുന്നാലും ഇവർക്ക് പരസ്‌പരം പിരിഞ്ഞ് ജീവിക്കാൻ സാധിക്കില്ല.
  5. ദൂരെയാണെങ്കിൽ പോലും ഒരാൾ വിഷമിക്കുമ്പോൾ മറ്റൊരാൾക്ക് അത് അനുഭവപ്പെടും.
  6. ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ ഏറെ നാളത്തെ പരിചയമുള്ളതായി അനുഭവപ്പെടും.
  7. മനസിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവർ നിങ്ങളോട് പറയും. അതായത് നിങ്ങൾക്ക് പല കാര്യങ്ങളിലും ഒരേ അഭിപ്രായങ്ങളാകും ഉണ്ടാവുക.
  8. എത്രസമയമം ഇവരുമായി ചെലവഴിച്ചാലും മതിയാവാത്തതുപോലെ അനുഭവപ്പെടാം.

ഇതെല്ലാമാണ് മുൻ ജന്മത്തിലെ ജീവിത പങ്കാളിയെ ഈ ജന്മത്തിലും ലഭിച്ചാൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന കാര്യങ്ങൾ.