rice

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുട്ട സാമ്പിളുകൾ ലാബിൽ പരിശോധിപ്പിച്ച് പ്ലാസ്റ്റിക്ക് മുട്ട ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. മുട്ട പഴകുംതോറും അതിന്റെ ഓട്ടർ ബ്രൈൻ കട്ടിയുള്ളതാകും. കട്ടിയുള്ള ഈ സ്തരം പാസ്റ്റിക്ക് പോലെ കാണപ്പെടുന്നു. അത് പാസ്റ്റിക്ക് മുട്ട എന്ന് തെറ്റിദ്ധരിക്കപ്പെടാൻ കാരണമാകുന്നു.

പ്ലാസ്റ്റിക്ക് അരിയോ?

സംസ്ഥാനത്ത്‌ പ്ലാസ്റ്റിക്ക് അരി ഉണ്ടെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പല ബ്രാൻഡുകളിലുള്ള അരിയുടെ വിവിധ സാമ്പിളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ശേഖരിച്ചു. സാമ്പിൾ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലാസ്റ്റിക്ക് അരി ഇല്ല. പിന്നെ എന്തുകൊണ്ട് കഞ്ഞിപ്പാട കത്തുമ്പോൾ പ്രത്യേക ഗന്ധം ? കഞ്ഞിപ്പാട സ്റ്റാർച്ച് ആണ്, സ്റ്റാർച്ച് കത്തുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ഗന്ധം മാത്രം.

നല്ല മത്സ്യം തെരഞ്ഞെടുക്കാൻ

1.സ്വാഭാവികമായ തിളക്കമുണ്ടാവും

2.ദുർഗന്ധം ഉണ്ടാവില്ല.

3. മാംസത്തിന് ഉറപ്പുള്ളവ ആയിരിക്കും

4 ഫ്രഷ് മത്സ്യം ചെറുതായി അമർത്തുമ്പോൾ കുഴിഞ്ഞുപോവുകയും അതേ അവസ്ഥയിൽ തുടരുകയും ചെയ്താൽ അത് ചീഞ്ഞ ലക്ഷണമാണ്.

5 ഫ്രഷ് മത്സ്യത്തിന്റെ ചെകിള പൂക്കൾക്ക് നല്ല ചുവപ്പ് നിറം കാണാം, പഴകിയ മത്സ്യത്തിൽ തവിട്ടു നിറത്തിലോ ഇരുണ്ടതോ ആയ ചെകിളപ്പൂക്കൾ കാണപ്പെടുന്നു.