milk

പാൽ, നെയ്യ്, വെണ്ണ, തെെര് എന്നീ പാലുൽപ്പന്നങ്ങളിൽ നിന്ന് എ1, എ2 ലേബലുകൾ അടുത്തിടെ ഫുഡ് സേഫ്‌റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നീക്കിയിരുന്നു. ഇത്തരം ലേബലുകൾ 2006ലെ ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് നിയമത്തിന് വിരുദ്ധമാണെന്നാണ് എഫ്എസ്എസ്എഐ അറിയിച്ചത്.

എ1, എ2 ലേബലുകൾ ചേർക്കുന്നത് ജനങ്ങളെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ ലേബലുകൾ കൂടുതൽ ആരോഗ്യകരമായ ഉത്പന്നത്തിന്റെ അടയാളമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുമ്പോൾ ഇതിൽ കഴമ്പില്ലെന്നും ഇത്തരം ലേബലുകൾ തെറ്റിദ്ധാരണാജനകമാണെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാണിക്കുന്നു.

cow

എന്താണ് എ1, എ2

പാലുത്പന്നത്തിൽ അടങ്ങിയിരിക്കുന്ന പ്രാേട്ടീനായ ബീറ്റ - കേസിന്റെ അടിസ്ഥാനത്തിലാണ് എ1,എ2 എന്നെല്ലാം ഇവയെ വിളിക്കുന്നത്. പാലിലെ പ്രാേട്ടീന്റെ 80 ശതമാനവും കേസീൻ ആണ്. പലതരത്തിലുള്ള കേസിനുകൾ പാലിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ഏറ്റവുമധികം കാണപ്പെടുന്ന കേസിനാണ് ബീറ്റ കേസിൻ. 13 വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്ന ബീറ്റ കേസിന്റെ രണ്ട് പ്രാഥമിക രൂപങ്ങളാണ് എ1 ബീറ്റ കേസിനും എ2 ബീറ്റ കേസിനും.

cow

എ1 ബീറ്റ കേസിൻ - വടക്കൻ യൂറോപ്പിലെ ചില ഇനം പശുക്കളുടെ പാലിലാണ് പൊതുവെ എ1 ബീറ്റ കേസിൻ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഹോൾസ്റ്റീൻ, ഫ്രീസിയൻ, അയർഷയർ, ബ്രീട്ടിഷ് ഷോർട്ട്ഹോൺ എന്നീ ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

എ2 ബീറ്റ കേസിൻ - എ2 ബീറ്റ കേസിൻ അടങ്ങിയ പാലുകൾ കൂടുതലായി ഉൽപാദിപ്പിക്കുന്നത് തെക്കൻ ഫ്രാൻസിലെയും ചാനൽ ദ്വീപുകളിലെയും ചില ഇനത്തിൽപ്പെട്ട പശുകളാണ്. ഗുർണിസി, ജേഴ്സി, ചാരോലെെസ്, ലിമോസിൻ എന്നീ ഇനത്തിലെ പശുകളിൽ നിന്ന് ലഭിക്കന്ന പാലിലാണ് കൂടുതൽ എ2 അടങ്ങിയിരിക്കുന്നത്.

cow

എഫ്‌എസ്എസ്‌ഐ മാനദണ്ഡപ്രകാരം എ1,എ2 പ്രോട്ടീനുകൾ അടിസ്ഥാനമാക്കി പാലിന് എന്തെങ്കിലും പ്രത്യേക വ്യത്യാസം ഉണ്ടെന്ന് പറയുന്നില്ല. അതിനാൽ തന്നെ പാലിലെ കൊഴുപ്പിൽ എ2 പ്രോട്ടീൻ അടങ്ങിയതായ അറിയിപ്പ് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും എഫ്‌എസ്‌എസ്ഐ പറയുന്നു.

നാടൻ പാൽ

പ്രകൃതിദത്തമായ കാലിത്തീറ്റയും പുല്ലും കഴിക്കുന്ന പശുകളിലെ പാൽ ഉപയോഗിക്കാൻ ശ്രമിക്കുക. അധിക ഹോർമോണുകൾ അടങ്ങിയിട്ടില്ലാത്തതും ദോഷകരമായ ആന്റിബയോട്ടിക്കുകൾ കുത്തിവയ്ക്കാത്തതുമായ നാടൻ പശുകളിലെ പാലുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഇവ ആരോഗ്യത്തിനും നല്ലതാണ്. എ1. എ2 പരിശോധിച്ച് പാൽ വാങ്ങുന്നതിന് പകരം കൊഴുപ്പിന്റെ അളവ്, കാൽസ്യത്തിന്റെ അളവ്, വിറ്റാമിൻ ഡി, ബി എന്നിവയുടെ സാന്നിദ്ധ്യത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുക.

cow

ഓഗസ്‌റ്റ് 21ന് എഫ്എസ്എസ്എഐ പുറത്തിറക്കിയ ഉത്തരവിൽ ബന്ധപ്പെട്ട ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും കമ്പനികളും അവരുടെ വെബ്സൈറ്റിലെ അതാത് ഉത്‌പന്നങ്ങളിൽ നിന്നും ലേബലുകൾ ഉടൻ പിൻവലിക്കണമെന്ന് ശക്തമായ നിർദ്ദേശമുണ്ട്. ഭക്ഷണ, പാലുൽപാദക കമ്പനികളുടെ അശാസ്‌ത്രീയമായ അവകാശവാദങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്‌പ്പാണ് എഫ്‌സി‌സിഐയുടേതെന്ന് ഇന്ത്യൻ ഡയറി അസോസിയേഷൻ പ്രസിഡന്റ് ആർ എസ് സോധി പ്രതികരിച്ചിരുന്നു.