തിരുവനന്തപുരം: കേരള കൗൺസിൽ ഒഫ് റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽസിന്റെ മേഖലാ
സമ്മേളനം മാർ ഇവാനിയോസ് കോളേജിൽ നടന്നു.തിരുവനന്തപുരം സീറോ മലങ്കര ചർച്ച് സഹായ മെത്രാനും മാർ ഇവാനിയസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.മാത്യൂസ് മാർ പോളികാർപോസ് ഉദ്ഘാടനം ചെയ്തു.മുൻ പ്രിൻസിപ്പൽ ഡോ.കെ.പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിൽ ജനറൽ സെക്രട്ടറി ഡോ.പി.സി.അനിയൻ കുഞ്ഞ്,വൈസ് പ്രസിഡന്റ് ഡോ.എം.ഉസ്മാൻ,കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സി.അനിത ശങ്കർ,മാർ ഇവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡോ.കെ.ജിജിമോൻ,തോമസ്,കൗൺസിൽ വൈസ് പ്രസിഡന്റ് പ്രൊഫ.കോശി നൈനാൻ,പ്രൊഫ.ഡോ.ചെറിയാൻ ജോൺ,പ്രൊഫ.പി.കെ.മോഹനൻ രാജ്,പ്രൊഫ.ടൈറ്റസ് വർക്കി,ഡോ.എസ്.ബീന തുടങ്ങിയവർ പങ്കെടുത്തു.