തിരുവനന്തപുരം: കെ.പി.സി.സിയുടെ കായികവിഭാഗമായ ദേശീയ കായികവേദിയുടെ മികച്ച കായിക താരത്തിനുളള ഉമ്മൻചാണ്ടി പുരസ്കാരത്തിന് ഒളിമ്പിക് മെഡലിസ്റ്റായ ഹോക്കി താരം പി.ആർ ശ്രീജേഷിനെ തിരഞ്ഞെടുത്തു. സമഗ്ര കായിക വികസന റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് കേരളകൗമുദി സ്പോർട്സ് എഡിറ്റർ അൻസാർ എസ്.രാജ് അർഹനായി. 10,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം അടുത്തമാസം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് കായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജുമുദ്ദീൻ അറിയിച്ചു.
അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ചെയർമാനും മഹാത്മാഗാന്ധി സർവകലാശാല സ്പോർട്സ് ഡയറക്ടർ ഡോ.ബിനു ജോർജ് വർഗീസ്, വോളിബോൾ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി.വി.സക്കറിയ, അന്താരാഷ്ട്ര നീന്തൽ താരം എസ്.ശശിധരൻ നായർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.