തിരുവനന്തപുരം: പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2024ലെ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന്. പാറ്റ ട്രാവൽ മാർട്ടിന്റെ ഭാഗമായി തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന ചടങ്ങിൽ പാറ്റ ചെയർപേഴ്സൺ പീറ്റർ സെമോണിൽ നിന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട 'ഹോളിഡേ ഹീസ്റ്റ്" ഗെയിം കാമ്പയിനാണ് പുരസ്കാരം. ഇത്തവണ പാറ്റ ഗോൾഡ് അവാർഡ് ഇന്ത്യയിൽ കേരളത്തിന് മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറഞ്ഞ നിരക്കിൽ സന്ദർശിക്കുന്നതിനും അവധികാലം ചെലവഴിക്കുന്നതിനുമാണ് ഹോളിഡെ ഹീസ്റ്റ് ഗെയിം സംഘടിപ്പിച്ചതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഫോട്ടോ:
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ ഏർപ്പെടുത്തിയ 2024ലെ ഗോൾഡ് അവാർഡ് പാറ്റ ചെയർപേഴ്സൺ പീറ്റർ സെമോണിൽ നിന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഏറ്റുവാങ്ങുന്നു