കൊച്ചി: ഇന്ത്യയുടെ പേയ്‌മെന്റ് പ്ളാറ്റ്ഫോമായ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേയ്സുമായി(യു.പി.ഐ) സഹകരിക്കാൻ അമേരിക്കൻ ബാങ്കുകൾക്ക് താത്പര്യമുണ്ടെന്ന് ഫെഡറൽ റിസർവ് ബോർഡ് ഒഫ് ഡയറക്ടർ ക്രിസ്‌റ്റഫർ വാളർ പറഞ്ഞു. അതിവേഗം പണ ഇടപാടുകൾ നടത്താവുന്ന യു.പി.ഐയുമായി അമേരിക്കയിലെ ചില സ്വകാര്യ ബാങ്കുകളെ ബന്ധിപ്പിക്കാനാണ് ആലോചന. അതിവേഗ പേയ്മെന്റ് പൂർണതോതിൽ സാദ്ധ്യമാക്കുന്ന ബാങ്കുകൾ നിലവിൽ അമേരിക്കയിലില്ല. സുരക്ഷ പ്രശ്നങ്ങളും തട്ടിപ്പിനുള്ള സാദ്ധ്യതകളുമാണ് ഇത്തരമൊരു പ്ളാറ്റ്ഫോം ഒരുക്കുന്നതിന് തടസം. യു.പി.ഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇതിന് പരിഹാരമാകുമെന്ന് മുംബയിൽ നടന്ന ഗ്ളോബൽ ഫിൻടെക് ഫെസ്റ്റിൽ ക്രിസ്‌റ്റഫർ വാളർ വ്യക്തമാക്കി.