d

തൃശൂർ : തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം,​ അനിൽ അക്കരയുടെ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ പ്രാഥമികാന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തൃശൂർ സിറ്റി എ.സി.പിക്കാണ് കമ്മിഷണ‍ർ നിർദ്ദേശം നഷകിയത്. പരാതിക്കാരനിൽ നിന്നും മാദ്ധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്ന് എ.സി.പി അറിയിച്ചു.

ലൈംഗികാരോപണം നേരിടുന്ന മുകേഷ് എം.എൽ.എയുടെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രകോപനം. രാമനിലയത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തള്ളിമാറ്റുകയായിരുന്നു. മുകേഷ് രാജിവയ്ക്കണമെന്ന കെ. സുരേന്ദ്രന്റെ അഭിപ്രായത്തോടാണ് മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയത്.