ന്യൂഡൽഹി : എം. ബി. ബി. എസ് / ബി. ഡി. എസ് ആദ്യ റൗണ്ട് കൗൺസലിംഗിന് വിദ്യാർഥികൾ നേരിട്ട് ഹാജരാകേണ്ട സമയ പരിധി 31-ന് വൈകിട്ട് 5 വരെ നീട്ടിയതായി എം. സി. സി അറിയിച്ചു. വെബ്സൈറ്റ് mcc. nic. in.
വർക്കല - ശിവഗിരി റെയിൽവേ
സ്റ്റേഷൻ വികസനം സ്വാഗതാർഹം
ശിവഗിരി : ശിവഗിരിയും ഗുരുദേവനും ഗുരുദേവ ദർശനവും വർക്കലയുടെ പുരാണ ചരിത്ര പ്രാധാന്യവും വർക്കല - ശിവഗിരി റെയിൽവെ സ്റ്റേഷനിൽ ആലേഖനം ചെയ്യപ്പെടണമെന്ന ശിവഗിരിമഠത്തിന്റെ ആവശ്യം റെയിൽവേ അംഗീകരിച്ചതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.
കേന്ദ്ര പദ്ധതി അനുസരിച്ച് 123 കോടി രൂപ ചെലവിൽ ആധുനിക സൗകര്യത്തോടെ . റെയിൽവെ സ്റ്റേഷനിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളെ ശിവഗിരിമഠം സ്വാഗതം ചെയ്യുന്നു. വർക്കല -ശിവഗിരി സ്റ്റേഷനിൽ പ്രധാനപ്പെട്ട എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും, എറണാകുളം, ആലപ്പുഴ, കോട്ടയം സ്റ്റേഷനുകളിൽ
നിന്നാരംഭിച്ച് കൊല്ലത്തു അവസാനിപ്പിക്കുന്ന മെമ്മു ഉൾപ്പെടെയുളള ട്രെയിനുകൾ വർക്കല ശിവഗിരി സ്റ്റേഷൻ വരെ നീട്ടണമെന്നും നിവേദനത്തിൽ ശിവഗിരിമഠം ആവശ്യപ്പെട്ടു. കേന്ദ്ര -സംസ്ഥാന മന്ത്രിമാരും എം. പിമാരു, എം. എൽ. എ മാരും ഇക്കാര്യത്തിൽ ഇടപെട്ട്നടപടികൾ സ്വീകരിക്കണമെന്നാണ് ശിവഗിരി മഠത്തിന്റെ താത്പര്യം.
ദേശീയ സമന്വയ ബൈഠക്ക് 31ന്
പാലക്കാട്: സംഘപരിവാർ സംഘടനകളുടെ ദേശീയ സമന്വയ ബൈഠക്ക് 31ന് പാലക്കാട് അഹല്യ കാമ്പസിൽ തുടക്കമാകും. ബൈഠക്കിന് മുന്നോടിയായി ആർ.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ മൂന്നുദിവസം നീളുന്ന ഉന്നതതല യോഗം ഇന്നലെ ആരംഭിച്ചു. ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്,സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ,അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേദ്കർ,സഹ സർകാര്യവാഹകന്മാരായ ഡോ. കൃഷ്ണഗോപാൽ,സി.ആർ.മുകുന്ദൻ,എം.കെ.അരുൺ കുമാർ,അലോക് കുമാർ,രാംദത്ത് ചക്രധർ,അതുൽ ലിമയെ തുടങ്ങി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. 31,സെപ്തംബർ 1,2 തീയതികളിലാണ് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ,ബി.ജെ.പി,ബി.എം.എസ് ഉൾപ്പെടെയുള്ള 32 ഓളം സംഘപരിവാർ സംഘടനകളുടെ പ്രധാന ദേശീയ നേതാക്കൾ പങ്കെടുക്കുന്ന ദേശീയ സമന്വയ ബൈഠക് നടക്കുന്നത്. ഇന്നലെ രാത്രിയോടെ കോയമ്പത്തൂർ വഴി പാലക്കാട് എത്തിയ സർസംഘചാലക് മോഹൻ ഭാഗവത് മുഴുവൻ സമയവും യോഗത്തിലുണ്ടാകും.ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ 31ന് എത്തും. കഴിഞ്ഞവർഷം പൂനൈയിലായിരുന്നു സമന്വയ ബൈഠക് നടന്നത്. കേരളം ഇതാദ്യമായാണ് ദേശീയ സമന്വയ ബൈഠക്കിന് വേദിയാകുന്നത്.
ട്രാൻ.
72.23കോടി
സഹായം
തിരുവനന്തപുരം: കാർഷിക വായ്പാസംഘങ്ങളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് 72.23കോടി സർക്കാർ അനുവദിച്ചു. ഇതേആവശ്യത്തിന് കഴിഞ്ഞയാഴ്ച നൽകിയ 71.53കോടിക്ക് പുറമെയാണിത്. ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ മാസംതോറുമുള്ള 50കോടിയും നൽകി. ഇതോടെ കെ.എസ്.ആർ.ടി.സി.ക്കുള്ള സഹായം 5,940കോടിയായെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.