കൊച്ചി : പീഡനക്കേസിൽ ആരോപണ വിധേയനായ സംവിധായകൻ വി.കെ. പ്രകാശ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പീഡന പരാതി നൽകിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
2022ൽ ഇവർക്കെതിരെ പാലാരിവട്ടം പൊലീസിൽ ഇവർക്കെതിരെ ഹണിട്രാപ്പ് കേസ് രജിസ്റ്റ്ർ ചെയ്തിട്ടുണ്ട്. തനിക്കെതിരയുള്ള ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കഥ സിനിമയാക്കാമെന്ന് പറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വി.കെ. പ്രകാശിനെതിരെ യുവകഥാകാരി പരാതി നൽകിയത്. സംഭവം പുറത്തു പറയാതിരിക്കാൻ 10000 രൂപ അയച്ചുതന്നുവെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നു.