santhosh-varkey

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സന്തോഷ് വർക്കി അടക്കമുള്ള അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആർട്ടിസ്റ്റായ യുവതി ചേരാനല്ലൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.

സന്തോഷ് വർക്കിയെ കൂടാതെ സോഷ്യൽ മീഡിയ താരം അലൻ ജോസ് പെരേര, അഭിലാഷ് അഠ്ടായം, ബ്രൈറ്റ്, ഷോർട്ട് ഫിലിം സംവിധായകൻ വിനീത് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഓഗസ്റ്റ് പതിമൂന്നിനാണ് യുവതി പരാതി നൽകിയത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


ഏപിൽ പന്ത്രണ്ടിനാണ് സംഭവം നടന്നത്. വിനീതും പരാതിക്കാരിയും സൗഹൃദത്തിലായിരുന്നു. സൗത്ത് ചിറ്റൂരിലാണ് യുവതി വാടകയ്ക്ക് താമസിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനെന്ന് പറഞ്ഞ് പ്രതികൾ വാടക വീട്ടിലെത്തുകയും ഒന്നാം പ്രതി കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്. ശേഷം മറ്റുള്ളവർക്ക് വഴങ്ങിക്കൊടുക്കണമെന്ന് പറയുകയും ചെയ്തു.