stove

പാചകം ചെയ്യുന്നതിനേക്കാൾ മിക്കവരിലും മടുപ്പുണ്ടാക്കുന്ന ഒരു കാര്യമാണ് വൃത്തിയാക്കുകയെന്നത്. പലപ്പോഴും പാത്രങ്ങൾ കഴുകിവയ്ക്കുന്നതിലും ബുദ്ധിമുട്ട് സ്റ്റൗ വൃത്തിയാക്കാനായിരിക്കും. പാകം ചെയ്യുന്നതിനിടയിൽ സ്റ്റൗവിലേക്ക് വീഴുന്ന ആഹാര അവശിഷ്ടങ്ങൾ, പ്രത്യേകിച്ച് എണ്ണയും മറ്റും വൃത്തിയാക്കുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. ഈ കറ എളുപ്പം മാറില്ല. നന്നായി തേച്ചുരച്ച് കഴുകിയാൽ പോലും പൂർണമായും പോകണമെന്നില്ല. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചുതന്നെ വളരെ എളുപ്പത്തിൽ ഇത്തരം കറകൾ മാറ്റാൻ സാധിക്കും.

ആവശ്യമായ സാധനങ്ങൾ

ബേക്കിംഗ് സോഡ

ചെറുനാരങ്ങ

വിം ജെൽ

ചെയ്യേണ്ടത്

ആദ്യം തന്നെ സ്റ്റൗവിലെ കറയിലേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ഇനി ചെറുനാരങ്ങയുടെ പകുതിയെടുത്ത് നന്നായി തേച്ചുകൊടുക്കാം. കറ ഇളകി വരുന്നത് കാണാം. ഇനി ഒരു സ്‌ക്രബർ എടുത്ത്, വിം ജെല്ലിൽ മുക്കുക. ശേഷം നന്നായി തേച്ചുകൊടുക്കാം. കറയെല്ലാം അപ്രത്യക്ഷമായത് കാണാം. ഇനി ഒരു തുണി ഉപയോഗിച്ച് തുടച്ചുകളയാം.

സ്റ്റൗ ബേർണർ ക്ലീൻ ചെയ്യാൻ ചെയ്യേണ്ടത്

ചൂടുവള്ളത്തിൽ സ്റ്റൗ ബേർണർ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു നാരങ്ങയുടെ നീരും ഈനോയും(ENO) ചേർത്ത് രണ്ട് മണിക്കൂർ മാറ്റിവയ്‌ക്കുക. ശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ച് ബേർണർ നന്നായി തേച്ചുകൊടുക്കുക. അപ്പോൾ കറയൊക്കെ ഇളകി വരുന്നത് കാണാം.