തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിൽ ഇന്ന് വിഖ്യാത ജർമ്മൻ സംവിധായകൻ വെർനർ ഹെർസോഗിന്റെ 'റെസ്‌ക്യു ഡോൺ" എന്ന യുദ്ധചിത്രം പ്രദർശിപ്പിക്കും.വൈകിട്ട് 6ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന പ്രദർശനത്തിന് പ്രവേശനം സൗജന്യമായിരിക്കും.18 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം.വിയറ്റ്‌നാം യുദ്ധകാലത്ത് വെടിവെച്ചുവീഴ്ത്തപ്പെട്ട ജർമ്മൻ- അമേരിക്കൻ നാവിക വൈമാനികൻ ഡയറ്റർ ഡംഗ്‌ളറുടെ കഥയാണ് റെസ്ക്യു ഡോണിൽ പറയുന്നത്.രണ്ട് മണിക്കൂർ 6 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.