k

ടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ഷാൻഷാൻ ചുഴലിക്കാറ്റ് വ്യാഴാഴ്ച ശക്തമായതോടെ ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകൾ ഒഴിപ്പിക്കാൻ ഉത്തരവിട്ടു. മേഖലയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരിക്കുമെന്ന് അധികൃതറുടെ മുന്നറിയിപ്പ്. ഇതുവരെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തിരമാലകളുയരാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ട്രെയിൻ സർവീസുകൾ താത്കാലികമായി നിറുത്തിവച്ചു. വരും ദിവസങ്ങളിൽ എയർലൈൻ സർവീസുകളെ ഉൾപ്പടെ ചുഴലിക്കാറ്റ് ബാധിച്ചേക്കും.

പരമാവധി ജാഗ്രത വേണമെന്ന് ജപ്പാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 252 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കൊടുങ്കാറ്റിന്റെയും ശക്തമായ മഴയുടേയും പശ്ചാത്തലത്തിൽ ഓട്ടോ ഭീമനായ ടൊയോട്ട 14 ഫാക്ടറികളിലെ ഉത്പാദനം നിറുത്തിവച്ചിട്ടുണ്ട്.