trippier

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ താരം കീറൻ ട്രിപ്പിയർ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. 33-കാരനായ ഈ ഡിഫൻഡർ 2017ലാണ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. 54 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്. 2018 ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരേ ട്രിപ്പിയർ നേടിയ ഫ്രീ-കിക്ക് ഗോൾ ശ്രദ്ധേയമായിരുന്നു. സമകാലീന ഫുട്ബാളിലെ മികച്ച ഫുൾബാക്കുകളിൽ ഒരാളായ ട്രിപ്പിയർ ക്ലബ് ഫുട്ബാളിൽ ന്യൂകാസിൽ യുണൈറ്റഡിൽ തുടരും.

പരിശീലകൻ ഗാരേത്ത് സൗത്ത് ഗേറ്റിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ച ട്രിപ്പിയർ മൂന്ന് മത്സരങ്ങളിൽ ഇംഗ്ളണ്ടിനെ നയിച്ച താരമാണ് . യൂറോ കപ്പിന്റെ ഫൈനലിൽ തോറ്റ ശേഷം സൗത്ത്ഗേറ്റ് കോച്ച് സ്ഥാനം രാജിവച്ചിരുന്നു.