d

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കോ​ർ​പ്പ​റേ​ഷ​ൻ,​ മു​നിസി​പ്പ​ൽ​ ​പ്ര​ദേ​ശ​ത്ത് ​ര​ണ്ടു​ ​സെ​ന്റ് ​വ​രെ​യു​ള്ള​ ​ഭൂ​മി​യി​ൽ​ ​നി​ർ​മ്മി

ക്കു​ന്ന​ 100​ച​തു​ര​ശ്ര​ ​മീ​റ്റ​ർ​ ​വ​രെ​യു​ള്ള​ ​വീ​ടു​ക​ൾ​ക്ക് ​ഫ്ര​ണ്ട് ​യാ​ർ​ഡി​ൽ​ ​ഇ​ള​വ്.​ ​മു​ന്നി​ൽ​ 3​മീ​റ്റ​ർ​ ​വ​രെ​യു​ള്ള​ ​വ​ഴി​യാ​ണെ​ങ്കി​ൽ​ ​ഫ്ര​ണ്ട് ​യാ​ർ​ഡ് ​സെ​റ്റ് ​ബാ​ക്ക് ​ഒ​രു​ ​മീ​റ്റ​റാ​യി​ ​കു​റ​ച്ച് ​ച​ട്ട​ ​ഭേ​ദ​ഗ​തി​വ​രു​ത്താ​നാ​ണ് ​തീ​രു​മാ​നം.​ ​താ​മ​സി​ക്കാ​ൻ​ ​വേ​റെ​ ​ഭൂ​മി​യി​ല്ലാ​ത്ത​ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ​നി​ബ​ന്ധ​ന​ക​ൾ​ക്കു​ ​വി​ധേ​യ​മാ​യി​ ​ഇ​ള​വ് ​അ​നു​വ​ദി​ക്കു​ക.​ ​

തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ദാ​ല​ത്തി​ൽ​ ​പ​രാ​തി​യു​മാ​യി​ ​എ​ത്തി​യ​ ​നേ​മം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​നാ​ഗ​രാ​ജ​ന്റെ​യും​ ​കെ.​മ​ണി​യ​മ്മ​യു​ടെ​യും​ ​പ​രാ​തി​ ​തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​ചെ​റി​യ​ ​പ്ലോ​ട്ടു​ക​ളി​ൽ​ ​ചെ​റി​യ​ ​വീ​ട് ​നി​ർ​മ്മി​ച്ച് ​ഇ​നി​യും​ ​വീ​ട് ​ന​മ്പ​ർ​ ​ല​ഭി​ക്കാ​ത്ത​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ക്ക് ​ച​ട്ട​ഭേ​ദ​ഗ​തി​ ​ഗു​ണ​ക​ര​മാ​കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു. വ​ലി​യ​ ​പ്ലോ​ട്ടു​ക​ൾ​ക്ക് 2​ ​മീ​റ്റ​റും,​ 3​ ​സെ​ന്റി​ൽ​ ​താ​ഴെ​യു​ള്ള​ ​പ്ലോ​ട്ടു​ക​ൾ​ക്ക് 1.8​ ​മീ​റ്റ​റു​മാ​യി​രു​ന്നു​ ​നി​ല​വി​ൽ​ ​റോ​ഡി​ൽ​ ​നി​ന്നു​ള്ള​ ​ഫ്ര​ണ്ട് ​സെ​റ്റ്ബാ​ക്ക് ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​കെ​ട്ടി​ട​നി​ർ​മ്മാ​ണ​ ​ച​ട്ടം​ 2019​ ​റൂ​ൾ​ 26​(4​),​ 28​(3​)​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​ ​ഇ​ള​വ് ​ന​ൽ​കാ​നാ​ണ് ​അ​ദാ​ല​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.