mammotty

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​മ്പു​രാ​നി​ൽ​ നിർണായക കഥാപാത്രമായി മമ്മൂട്ടി എത്തുന്നുവെന്ന് വിവരം.​ ​എ​റ​ണാ​കു​ള​ത്ത് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​എ​മ്പു​രാ​ന്റെ​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​പ​ങ്കെ​ടു​ത്തു​വെ​ത്രേ.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യും​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സും​ ​കൈ​കോ​ർ​ക്കു​ക​യും​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ അതിഥി വേഷത്തിൽ ​മോ​ഹ​ൻ​ലാ​ലും​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കുന്നതിനും ​തീ​രു​മാ​നം​ ​എ​ടു​ത്ത​തി​ന് ​പി​ന്നാ​ലെ​യാ​ണി​ത്.​ ​
എ​ന്നാ​ൽ​ ​എ​മ്പു​രാ​നി​ൽ​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​വി​വ​രം​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തു​ ​വി​ടാ​ത്ത​തി​നാ​ൽ​ ​ഒൗ​ദ്യോ​ഗി​ക​ ​സ്ഥി​രീ​ക​ര​ണ​മി​ല്ല.​ ​എ​മ്പു​രാ​ന്റെ​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ് ​മ​മ്മൂ​ട്ടി​ ​പ​ങ്കെ​ടു​ത്ത​ത്.​മോ​ഹ​ൻ​ലാ​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​അ​ബ്റാം​ ​ഖു​റേ​ഷി​യു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​പു​ല​ർ​ത്തു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും​ ​മ​മ്മൂ​ട്ടി​യു​ടേതെന്നാണ് വിവരം.​എ​മ്പു​രാ​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​പൃ​ഥ്വി​രാ​ജി​ന്റെ​യും​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഒ​രു​മി​ച്ച് ​പാ​ർ​ക്ക് ​ചെ​യ്ത​തി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​ശ്ര​ദ്ധ​ ​നേ​ടു​ന്നു​ .​
ട്വന്റി​ ​ട്വന്റി​ക്കു​ശേ​ഷം​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ത​ ​കൂ​ടി​യു​ണ്ട്.​ ​പൃ​ഥ്വി​രാ​ജ് ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നംചെ​യ്ത​ ​ലൂ​സി​ഫ​റി​ൽ​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​മ​മ്മൂ​ട്ടി​യും​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ആ​രാ​ധ​ക​‌​ർ​ ​വാ​നോ​ളം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​പൃ​ഥ്വി​രാ​ജി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.
അ​തേ​സ​മ​യം​ ​മ​മ്മൂ​ട്ടി,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ച്ചേക്കും.​ ​താ​ര​സം​ഘ​ട​ന​യായ അ​മ്മ​യി​ലെ​ ​കൂ​ട്ട​രാ​ജി​യും​ ​വി​വാ​ദ​ങ്ങ​ളും​ ​ഉ​യ​രു​മ്പോ​ൾ​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ് ​മ​മ്മൂ​ട്ടി​ ,​ ​മോ​ഹ​ൻ​ലാ​ൽ,​ ​പൃ​ഥ്വി​രാ​ജ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​താ​ര​ങ്ങ​ൾ.​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ഇ​ന്ന​ലെ​ ​വീ​ണ്ടും​ ​ജോ​യി​ൻ​ ​ചെ​യ്തു.​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഗൗ​തം​ ​മേ​നോ​ൻ​ ​മ​ല​യാ​ള​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.നവാഗതനായ ജിതിൻ കെ. ജോസിന്റെ ചിത്രത്തിലാണ് മമ്മൂട്ടി തുടർന്ന് അഭിനയിക്കുക.മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മാണം. ക്രിഷാന്ദിന്റെ ചിത്രവും മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അമൽനീരദന്റെ ചിത്രമാണ് പുതുവർഷത്തിൽ മമ്മൂട്ടിയെ കാത്തിരിക്കുന്ന മേജർ പ്രോജക്ടുകളിലൊന്ന്. ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽനീരദും ബിലാലിനുവേണ്ടിയാണോ ഒരുമിക്കുന്നതെന്ന്
ഉറ്റു നോക്കുകയാണ് ആരാധകർ.നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം.