തിരുവനന്തപുരം: പേട്ട പുത്തൻറോഡിൽ പിണറുംമൂട് വീട്ടിൽ പരേതരായ പി. ചെല്ലപ്പൻ ആചാരിയുടെയും രുഗ്മിണി അമ്മാളിന്റെയും മകനും പേട്ട കാഞ്ഞിരവിളാകം ക്ഷേത്രം പ്രസിഡന്റുമായ സി.ആർ. രാമചന്ദ്രമൂർത്തി (69) നിര്യാതനായി. യൂത്ത്‌കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, മഹാത്മഗാന്ധി സ്മാരക ഗ്രന്ഥശാല പ്രസിഡന്റ്, പീപ്പിൾസ് സഹകരണ സംഘം വൈസ്‌പ്രസിഡന്റ്, മൂർത്തീസ് കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരിമാർ: രാധാദേവി. സി.ആർ (റിട്ട.കെ.എസ്.ഇ.ബി), പരേതയായ ഇന്ദിരാദേവി.സി. ആർ, മഹാദേവി. സി.ആർ, ഗീതദേവി. സി.ആർ
സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തൈക്കാട് ശാന്തി കവാടത്തിൽ.