murder

ബംഗളൂരു: നൃത്തസംവിധായക നവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ബംഗളൂരു കെംഗേരി വിശ്വേശര ലേഔട്ടിലായിരുന്നു നവ്യ താമസിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ (31) ആണ് പൊലീസിന്റെ പിടിയിലായത്. നവ്യയുടെ സുഹൃത്ത് ഐശ്വര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഐശ്വര്യയുടെ വീട്ടില്‍വച്ചാണ് കിരണ്‍ സ്വന്തം ഭാര്യയെ അതിദാരുണമായി കൊലപ്പെടുത്തിയത്.

ഷിമോഗ സ്വദേശിയായ നവ്യയും ടാക്‌സി ഡ്രൈവറായ കിരണും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹംകഴിച്ചത്. പ്രണയ വിവാഹമായിരുന്നു കിരണിന്റേയും നവ്യയുടേതും. ആദ്യ രണ്ട് വര്‍ഷം വളരെ നല്ല രീതിയില്‍ മുന്നോട്ട് പോയ ബന്ധത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. നവ്യ നൃത്തസംവിധായികയായി ജോലി ചെയ്യുന്നത് കിരണിന് താത്പര്യമില്ലായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. നവ്യയുടെ സ്വഭാവത്തേയും ഇയാള്‍ സംശയിച്ചിരുന്നു.

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് നവ്യ സുഹൃത്തായ ഐശ്വര്യയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. രുവരും ഒരുമിച്ച് കിടന്നുറങ്ങുന്ന സമയത്താണ് കിരണ്‍ ഇവിടെ എത്തിയ ശേഷം മുറിയില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് സുഹൃത്തിനെ മരിച്ച നിലയില്‍ ഐശ്വര്യ കാണുന്നത്. തുടര്‍ന്ന് അലറി വിളിച്ച് അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് മൂന്നുവര്‍ഷം മുന്‍പ് കിരണും നവ്യശ്രീയും പ്രണയിച്ച് വിവാഹിതരായത്. പക്ഷേ, കഴിഞ്ഞ ഒരുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. നവ്യശ്രീ നൃത്തസംവിധായകയായും അവതാരകയായും ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഈ ജോലി ഒഴിവാക്കണമെന്ന് ഇയാള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് കൂട്ടാക്കിയില്ല. ഇതോടെയാണ് കിരണിന് വൈരാഗ്യം തോന്നിയത്.