കൊച്ചി: കൊച്ചി രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പിഎന്‍ബി മെറ്റ്‌ലൈഫ് സംഘടിപ്പിച്ച ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അണ്ടര്‍ 17 വിഭാഗത്തിൽ ജോ ഫ്രാൻസിസും ദൃശ്യ വിജേഷും ജേതാക്കളായി. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ധാർമിക് ശ്രീകുമാറിനെയാണ് ജോ ഫ്രാൻസിസ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ദൃശ്യ വിജേഷ്, ശ്രേയ ശ്രീനിഷിനെ പരാജയപ്പെടുത്തി.
ആൺകുട്ടികളുടെ സിംഗിൾസ് അണ്ടർ15 വിഭാഗത്തിൽ ശബരി പ്രശാന്തിനെ പരാജയപ്പെടുത്തി വരുൺ എസ് നായർ വിജയിച്ചു. പെൺകുട്ടികളുടെ വിഭാഗത്തില്‍ സാൻവിയ കെ യെ പരാജയപ്പെടുത്തി അക്‌സ മേരി സിഎ വിജയിച്ചു. ആണ്‍കുട്ടികളുടെ സിംഗിള്‍സ് അണ്ടര്‍ 13 വിഭാഗത്തില്‍ മാനവേദ് രതീഷിനെ പരാജയപ്പെടുത്തി ശിവ ഷൈന്‍ വിജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാന്‍വിയ കെയെ പരാജയപ്പെടുത്തി ആഞ്ജലീന എലിസബത്ത് രാജു ജേതാവായി. ആണ്‍കുട്ടികളുടെ സിംഗിള്‍സ് അണ്ടര്‍ 11 വിഭാഗത്തില്‍ ഹാദി ഹംദാനെ പരാജയപ്പെടുത്തി ഇഷാന്‍ദേവ് ഐവത്തുക്കലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിധി ബി നായരെ പരാജയപ്പെടുത്തി ദക്ഷിണ സിപിയും ജേതാക്കളായി. ആണ്‍കുട്ടികളുടെ സിംഗിള്‍സ് അണ്ടര്‍ 9 വിഭാഗത്തില്‍ നവനീത് ഉദയനെ പരാജയപ്പെടുത്തി ആദം നൗജാസ് വിജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിവേദ്യ അജി, തന്‍വി സുഖേഷിനെ പരാജയപ്പെടുത്തി.
തുടര്‍ച്ചയായ രണ്ടുവര്‍ഷം ലോകത്തെ ഏറ്റവും വലിയ ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി സാക്ഷ്യപ്പെടുത്തിയട്ടുള്ളതാണ് പി.എന്‍.ബി മെറ്റ് ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്. ബാഡ്മിന്റണില്‍ ഇന്ത്യയില്‍ നിന്നും ചെറുപ്രായത്തിലേ പ്രതിഭകളെ കണ്ടെത്തുന്ന ഒരു ടൂര്‍ണമെന്റായി ജെബിസി ഇതിനോടകം മാറിക്കഴിഞ്ഞു. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും മാനസികമായും ശാരീരികമായും ശക്തിപ്പെടുത്താനും സ്‌പോര്‍ട്‌സിന് കഴിയുമെന്ന് ടൂര്‍ണമെന്റില്‍ വിജയികളായവരെ അഭിനന്ദിച്ചുകൊണ്ട് പി.എന്‍.ബി മെറ്റ് ലൈഫ് എംഡിയും സിഇഒയുമായ സമീര്‍ ബന്‍സാല്‍ പറഞ്ഞു. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പിഎന്‍ബി മെറ്റ് ലൈഫ് ചാമ്പ്യന്‍ഷിപ്പ് 2024 ന്റെ 8-ാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള 600 ലധികം പേര്‍ മത്സരിച്ചു. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടം ഓഗസ്റ്റ് 27ന് മുംബൈ
അന്തേരി സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സില്‍ ആരംഭിക്കും.
വിജയികള്‍ക്ക് സമാപന ചടങ്ങില്‍ ഇസാഫ് ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് രജീഷ് കളപുരയില്‍, സി ജി എക്സിക്യൂട്ടീവ് ഇന്‍ഷുറന്‍സ് മാനേജര്‍ ആനി ഫെയ്ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് മാനേജര്‍ സുമയ്യ ഹസ്സന്‍, ലൈഫ് പോര്‍ട്ട്‌ഫോളിയോ മാനേജര്‍ ജാക്‌സണ്‍ ചാക്കോ, മുന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ താരം ജസീല്‍ ഇസ്മായില്‍, ആര്‍.എസ്.സി സെക്രട്ടറി അഡ്വ. എസ്.എ.എസ് നവാസ്, ഐആര്‍എസ് (റിട്ട.) എന്നിവര്‍ ജെബിസി ട്രോഫി സമ്മാനിച്ചു.