ലോകത്താകമാനം വൻ വളർച്ചയുടെ പാതയിലാണ് ഗെയിം വ്യവസായ മേഖല. ലോകത്ത് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന 5 ബില്ല്യൻ പേരുണ്ട്. പലരും കുറഞ്ഞത് 10 മൊബൈൽ ഗെയിമുകളെങ്കിലും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നു.
റെയിസിംഗ്, റോൾപ്ലെയിംഗ്, പസിൽസ്, കാർഡ് ഗെയിംസ്, അർക്കേഡ്, കാസിനോ തുടങ്ങി ശരാശരി 15 ബില്ല്യൻ മൊബൈൽ ഗെയിമുകളാണ് കളിക്കുന്നത്.
തൊഴിലവസരങ്ങൾ
............................................
ഗെയിമിംഗിന് വ്യവസായ മേഖലയിൽ ഡിസൈൻ, ക്രിയേറ്റിവിറ്റി, കണ്ടന്റ് ഡെവലപ്‌മെന്റ്, ഓട്ടോമേഷൻ എന്നിങ്ങനെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ട്. നിരവധി ഗെയിമിംഗ് കമ്പനികൾ ഹോളിവുഡ്, ബോളിവുഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു.
ലോകത്താകമാനം ആപ്പ് സ്റ്റോറുകളിൽ പത്ത് ലക്ഷത്തോളം മൊബൈൽ ആപ്പുകളുണ്ട്. ഓട്ടോമൊബൈൽ വ്യവസായം, കാർ ഡിസൈനിംഗ് എന്നിവയിൽ ഗെയിം രംഗത്ത് നിരവധി നൂതന പ്രവണതകൾ ദൃശ്യമാണ്.
കോഴ്സുകൾ
..........................
ഗെയിം ഇൻഡസ്ട്രിയിൽ ആർക്കും തൊഴിൽ ലഭിക്കാവുന്ന കോഴ്‌സുകളുണ്ട്. ക്രിയേറ്റിവിറ്റി, രൂപകൽപ്പന, വിഷ്വലൈസേഷൻ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് ഡിസൈനിംഗിൽ അഭിരുചിയുണ്ടാകും. പ്ലസ്സ് ടു ഏത് വിഷയം പഠിച്ചവർക്കുമുതകുന്ന ബിരുദ കോഴ്‌സുകളുണ്ട്.
ബി.ടെക്ക്, ബി.സി.എ, എം.സി.എ പൂർത്തിയാക്കിവർക്കുള്ള നിരവധി സ്‌ക്കിൽ വികസന കോഴ്‌സുകളുണ്ട്. ബി.എസ്‌സി ഗെയിം പ്രോഗ്രാമിംഗ്, ബാച്ചിലേഴ്‌സ് ഇൻ മൾട്ടി മീഡിയ, ബി.എസ്‌സി (ഓണേഴ്‌സ്) ഗെയിം ഡിസൈൻ & ഡെവലപ്‌മെന്റ്, എം.എസ്‌സി മൾട്ടി മീഡിയ, ഗെയിം ടെക്‌നോളജി എന്നിവ പ്രധാനപ്പെട്ട കോഴ്‌സുകളാണ്.
നിരവധി സ്ഥാപനങ്ങൾ രാജ്യത്തിനകത്തും വിദേശത്തും ഗെയിം കോഴ്‌സുകൾ ഓഫർ ചെയ്യുന്നുണ്ട്. ICAT ഡിസൈൻ & മീഡിയ കോളേജ്, ഫ്‌ളോറിഡ, അക്കാഡമി ഒഫ് ഇന്ററാക്ടീവ് എന്റർടെയ്ൻമെന്റ്, ഇന്റീരിയർ ഗെയിമിംഗ്, ഗ്രാഫിക്‌സ്, അനിമേഷൻ, VFX, അഡ്വർടൈസിംഗ് എന്നിവയിൽ മികച്ച കോഴ്‌സുകളുണ്ട്. ഗുജറാത്ത് യൂണിവേഴ്‌സിറ്റി, അരീന യൂണിവേഴ്‌സിറ്റി-ഡൽഹി, അക്കാഡമി ഒഫ് ആനിമേഷൻ & ഗെയിമിംഗ്-നോയ്ഡ, ദലല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രിയേറ്റീവ് ആർട്‌സ്, ഡെന്റീ നിയൽ കോളേജ്, കാനഡ, മാസ്സി യൂണിവ്‌ഴ്‌സിറ്റി, ന്യൂസിലാന്റ്, യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളിജി സിഡ്‌നി, കർട്ടിൻ യൂണിവേഴ്‌സിറ്റി, ആസ്‌ട്രേലിയ, ഫ്‌ളിൻഡേഴ്‌സ യൂണിവേഴ്‌സിറ്റി ആസ്‌ട്രേലിയ, യൂണിവേഴ്‌സിറ്റി ഒഫ് കാന്റർബറി, ന്യൂസിലാന്റ്, യൂണിവേഴ്‌സിറ്റി ഒഫ് ലിവർപൂൾ, യു.കെ. കവെൻട്രി യൂണിവേഴ്‌സിറ്റി, യു.കെ., യൂണിവേഴ്‌സിറ്റി ഒഫ് ലീഡ്‌സ് യു.കെ എന്നിവിടങ്ങളിൽ മികച്ച ഗെയിമിംഗ് ടെക്‌നോളജി കോഴ്‌സുകളുണ്ട്.
വിദ്യാർത്ഥികൾക്ക് പ്രാവീണ്യ പരീക്ഷകൾക്ക് ഇപ്പോൾതയ്യാറെടുക്കാം. 3 മാസത്തെ തയ്യാറെടുപ്പോടെ മികച്ച സ്‌കോർ നേടാം. താത്പര്യം, അഭിരുചിഎന്നിവയ്ക്കനുസരിച്ചുള്ള കോഴ്‌സുകൾ, കോളേജുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ഈ കാലയളവ് ഉപയോഗപ്പെടുത്താം. പഠനച്ചെലവിനുള്ള അസിസ്റ്റന്റ്ഷിപ്പ്, സ്‌കോളർഷിപ്പ്, ഫെലോഷിപ്പ്എന്നിവയ്ക്കും ഈ കാലയളവിനുള്ളിൽ അപേക്ഷിക്കാം. United States India Education Foundation www.usief.org.inൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.