വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കടപ്പാടത്തെ മാന്ത്രികൻ തിയേറ്രറിൽ എത്തി. നവാഗതനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിൽ ശിവജി ഗുരുവായൂർ , ഫാറൂഖ് മലപ്പുറം,നീമ മാത്യു,പ്രിയ ശ്രീജിത്ത്,വിജയൻ കാരന്തൂർ,ഷുക്കൂർ വക്കീൽ,തേജസ്സ്, കമാൽ വരദൂർ,നിവിൻ നായർ,നിഹാരിക റോസ് ,സ്വലാഹു റഹ്മാൻ ,വിഷ്ണു, ജിഷ്ണു, സുരേഷ് കനവ്,സലാം ലെൻസ് വ്യൂ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .സിബു സുകുമാരൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു.
അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് നിർമ്മാണം.വിതരണം മൂവി മാർക്ക് . പി .ആർ. ഒ എം. കെ ഷെജിൻ.