ss

അഭിനേത്രി , ബിസിനസ് സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന ഇനിയ പുതിയ ചുവടുവയ്പ്പിൽ.ആത്രേയ ഡാൻസ് സ്റ്റുഡിയോ ആണ് ഇനിയയുടെ പുതിയ സംരംഭം.നൃത്തത്തോട് അഗാധമായ സ്നേഹവും സമൂഹത്തോട് പ്രതിബദ്ധതയുമാണ് ആത്രേയയുടെ പിറവിക്ക് പിന്നിലെന്ന് ഇനിയ പറഞ്ഞു. പ്രശസ്ത നർത്തകനും നടനുമായ അരുൺ നന്ദകുമാറുമായി സഹകരിച്ച് ക്ലാസിക്കൽ, പരമ്പരാഗത നൃത്ത രൂപങ്ങളെ സമകാലിക പരീക്ഷണങ്ങളുമായി സംയോജിപ്പിച്ചാണ് ആത്രേയയിൽ അവതരിപ്പിക്കുന്നത്.സമകാലിക നൃത്തം, സെമി ക്ലാസിക്കൽ നൃത്തം, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്,കഥക് ഡാൻസ് , ഒഡീസി ഡാൻസ്, അക്രോബാക്റ്റിക് ഡാൻസ്, ഏരിയൽ ഡാൻസ്, ഫയർ ഡാൻസ്, ലാറ്റിൻ ഡാൻസ്, ഹിപ്-ഹോപ്പ് ഡാൻസ്, മറ്റ് സാംസ്കാരിക കലാരൂപങ്ങൾ തുടങ്ങി വ്യത്യസ്തമായ നൃത്ത ശൈലികൾ അവതരിപ്പിക്കാൻ വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.ചെന്നൈയിൽ ഇനിയയുടെ സ്വന്തം ബ്രാൻഡായ 'അനോറ ആർട്ട് സ്റ്റുഡിയോ' എന്ന പേരിൽ ഡിസൈനർ ഫാഷൻ സ്റ്റുഡിയോ പ്രവർത്തിക്കുന്നുണ്ട്.
തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ
സ്വീറ്റി നോട്ടി ക്രേസി, മലയാളത്തിൽ ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് തമിഴിൽ സീരൻ എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു.