ss

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ D-150 പൂത്തിയായി. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും.ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ 30-മത്തെ സംരംഭമാണ്. പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. അനുജന്റെ വേഷം ചെയ്യുന്നത് ധ്യാൻ ശ്രീനിവാസനും.
സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി,ജോസ് കുട്ടി എന്നിവരാണ് മറ്റ് താരങ്ങൾ.നിരവധി പുതിയ മുഖങ്ങളും അണിനിരക്കുന്നു.
.ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ്.
സംഗീതം സനൽ ദേവ്, ഛായാഗ്രഹണം രണദവെ, എഡിറ്റർ സാഗർ ദാസ്,
കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി. തോമസ്. . കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ്.