ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ സിനിമാറ്റിക് യൂണിവേഴ്സുകളിൽ ഒന്നാണ് മഡോക് ഫിലിംസിന്റെ ഹൊറർ നാച്വറൽ യൂണിവേഴ്സ്. സ്‌ത്രീ, സ്‌ത്രീ 2, ഭേടിയ, മുഞ്ജ്യ എന്നിവയാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ ചിത്രം. സ്‌ത്രീ 2 ബോക്സ് ഓഫീസിൽ വമ്പൻ നേട്ടം കൊയ്യുമ്പോൾ വാമ്പയേഴ്സ് ഒഫ് വിജയനഗർ എന്നു പേരിട്ട റൊമാന്റിക് സൂപ്പർ നാച്വറൽ ഹൊറർ കോമഡി ചിത്രം ഒരുങ്ങുന്നു. ആദിത്യ സർ പോത്‌ദാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയുഷ്‌മാൻ ഖുറാന, രശ്മിക മന്ദാന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ഹൊറർ യൂണിവേഴ്സിലെ ഏറ്റവും ഉയർന്ന കളക്‌ഷൻ നേടുന്ന ചിത്രമായി മാറുകയാണ് ശ്രദ്ധ കപൂർ ചിത്രം സ്‌ത്രീ 2, റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ആഗോള തലത്തിൽ 500 കോടി ക്ളബിൽ ഇടം നേടി.