കീവ്: യുക്രെയ്നിലെ വടക്കുകിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ബോംബ് ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. 44 പേർക്ക് പരിക്കേറ്റെന്ന് ജിയണൽ ഗവർണർ ഒലെഹ് സിനീഹുബോവ് ടെലിഗ്രാമിൽ പറഞ്ഞു. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലും കളിസ്ഥലത്തേക്കുമാണ് റഷ്യ ബോംബ് ആക്രമണം നടത്തിയത്. അതേസമയം, ഇതിന് പകരമായി നമ്മുടെ സൈന്യം ആക്രമിക്കണമെന്നും പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ടെലിഗ്രാമിലൂടെ പറഞ്ഞു.
പ്രസിഡന്റിന്റെ ചീഫ് ഒഫ് സ്റ്റാഫ് ആൻഡ്രി യെർമാക് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ കെട്ടിടത്തിന്റെ മുകൾ നിലകളിൽ നിന്ന് വലിയ തീജ്വാലകളും കനത്ത കറുത്ത പുകയും ഉയരുന്നത്.
അധിനിവേശക്കാർ ഒരു കുട്ടിയെ കളിസ്ഥലത്ത് വച്ച് കൊന്നു," ഇഹോർ തെരെഖോവ് ടെലിഗ്രാമിൽ പറഞ്ഞു.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവും ചുറ്റുമുള്ള പ്രദേശവും വളരെക്കാലമായി റഷ്യൻ ആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
എഫ്-16 ക്രാഷ്
തിങ്കളാഴ്ച നടന്ന എഫ് -16 ജെറ്റ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് യു.എസിന് കൈമാറിയതായി വ്യോമസേന കമാൻഡർ ഇന്നലെപറഞ്ഞു. എഫ് -16 നിർമ്മിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള പങ്കാളികൾ അന്വേഷണത്തെ സഹായിക്കുന്നുണ്ടെന്ന് മൈക്കോള ഒലെഷ്ചുക്ക് ടെലിഗ്രാമിൽ പറഞ്ഞു. റഷ്യൻ വ്യോമാക്രമണത്തിനിടെയാണ് എഫ് -16 തകർന്ന് പൈലറ്റ് മരിക്കുന്നത്. അതേസമയം, എഫ് -16 ക്രാഷ് റഷ്യൻ തീപിടുത്തത്തിന്റെ ഫലമല്ലെന്നും പൈലറ്റിന്റെ പിഴവ് മുതൽ മെക്കാനിക്കൽ തകരാർ വരെയുള്ള കാരണങ്ങൾ ഇപ്പോഴും അന്വേഷിക്കുകയാണെന്നും ഒരു യു.എസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.