avani

പാരീസ്: പാരാലിമ്പിക്സിന്റെ രണ്ടാം ദിനം ഒരു സ്വർണമുൾപ്പെടെ നാലു മെഡലുകൾ സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ . വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ്.എച്ച് 1ൽ സ്വന്തം പേരിലുണ്ടായിരുന്ന റെക്കാഡ് തിരുത്തിയാണ് അവനി ലെഖാര തുടർച്ചയായ രണ്ടാം പാരാലിമ്പിക്സിലും സ്വർണമണിഞ്ഞത്.

ഈ ഇനത്തിൽ മറ്റൊരിന്ത്യൻ താരം മോന അഗർവാൾ വെങ്കലം നേടി.

പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനീഷ് നർവാൾ വെള്ളിയും, വനിതകളുടെ 100 മീറ്ററിൽ പ്രീതി പാൽ വെങ്കലവും നേടി.