mukesh-

തി​രു​വ​ന​ന്ത​പു​രം​:​ ​ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ​പ്പെ​ട്ട​ ​എം.​മു​കേ​ഷ് ,​ ​എം.​എ​ൽ.​എ​ ​സ്ഥാ​നം രാജി വയ്ക്കുന്ന കാര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായ ചർച്ച നടത്തിയില്ല. വിഷയത്തിൽ നാളെ ചേ​രു​ന്ന​ ​ സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ഇ​ന്നു ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ഇ​ക്കാ​ര്യം​ ​വി​ശ​ദ​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്തി​ല്ലെ​ങ്കി​ലും​ ​രാ​ജി​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടാ​ണ് ​പ​ല​ ​നേ​താ​ക്ക​ളും​ ​പ്ര​ക​ടി​പ്പി​ച്ച​ത്,​


സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​വി​ഷ​യ​ത്തി​ന്റെ​ ​നാ​നാ​വ​ശ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കും.​ ​കൊ​ല്ല​ത്തെ​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളു​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​ആ​രാ​യും.​ ​മു​കേ​ഷി​ന്റെ​ ​ഭാ​ഗ​വും​ ​കേ​ൾ​ക്കും.​ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ​വ്യാ​ഴാ​ഴ്ച​ ​മു​കേ​ഷ് ​നേ​രി​ട്ട് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​യി​രു​ന്നു.​ ​മു​കേ​ഷ് ​പ്ര​ശ്ന​ത്തി​ൽ​ ​തി​ടു​ക്ക​പ്പെ​ട്ട് ​ഒ​രു​ ​തീ​രു​മാ​നം​ ​എ​ടു​ക്കേ​ണ്ടെ​ന്ന​താ​ണ് ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ല​പാ​ട്.​ ​ഇ​പ്പോ​ൾ​ ​ഉ​യ​ർ​ന്നി​ട്ടു​ള്ള​ ​ലൈം​ഗി​ക​ ​ആ​രോ​പ​ണം​ ​നി​യ​മ​പ​ര​മാ​യി​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ​പാ​ർ​ട്ടി​ക്ക് ​ല​ഭി​ച്ച​ ​നി​യ​മോ​പ​ദേ​ശം.​ .​ ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​പ്ര​തി​കൂ​ല​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ഉ​ണ്ടാ​യാ​ൽ​ ​മാ​ത്രം​ ​രാ​ജി​ക്കാ​ര്യം​ ​ചി​ന്തി​ച്ചാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​ഭി​പ്രാ​യം.​ .


സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വി​ൽ​ ​മു​കേ​ഷി​ന്റെ​ ​രാ​ജി​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്നെ​ങ്കി​ലും​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ,​ ​രാ​ജി​ ​വേ​ണ്ടെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​യെ​ ​ധ​രി​പ്പി​ച്ച​തെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​വ്യാ​ഴാ​ഴ്ച​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​മു​കേ​ഷ് ,​ ​കാ​റി​ലെ​ ​എം.​എ​ൽ.​എ​ ​ബോ​ർ​ഡ് ​മാ​റ്റി​യാ​ണ് ,​ ​പൊ​ലീ​സ് ​അ​ക​മ്പ​ടി​യി​ൽ​ ​ഇ​ന്ന്​ രാ​വി​ലെ​ ​റോ​ഡ് ​മാ​ർ​ഗ്ഗം​ ​കൊ​ച്ചി​ക്ക് ​പോ​യ​ത്.