e

തിരുവനന്തപരം: സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. രണ്ട് വർഷത്തേക്കാണ് കരാർ. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒ.എഫ്ഐ ക്രീറ്റിനൊപ്പം 2023 സീസൺ കളിച്ച ശേഷമാണ് ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത്.

ഡിപോർട്ടീവോ ലെഗാനെസിൻ്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയർ ആരംഭിച്ചത്. റിസർവ് ടീമിനൊപ്പം രണ്ട് സീസണിൽ കളിച്ചു. 2013-14 സീസണിൽ അഗ്രുപാകിയോൻ ഡിപോർട്ടിവോ യൂണിയൻ അടർവെ, 2014-15 സീസണിൽ അലോർകോൺ ബി, 2015ൽ അത്ലറ്റിക്കോ പിന്റോ, 2015-16ൽ ക്ലബ്‌ ഡിപോർട്ടിവോ ഇല്ലെക്കസ് ടീമുകൾക്കായും കളിച്ചു.