astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 സെപ്തംബർ 1 - കൊല്ലവർഷം 1200 ചിങ്ങം 16 ഞായറാഴ്ച. (രാത്രി 9 മണി 48 മിനിറ്റ് 15 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം

അശ്വതി : ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരും, ഗൗരവകരമായ വിഷയങ്ങളില്‍ അലസത കാണിക്കരുത്, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ധനനേട്ടം.

ഭരണി : വ്യവഹാരങ്ങളില്‍ വിജയം വരിക്കും, ഇഷ്‌ടജന സഹാവാസം ഉണ്ടാകും, വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

കാര്‍ത്തിക : കുടുംബ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകും, അസ്വസ്ഥതകള്‍ക്ക് ശമനം, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

രോഹിണി : രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, കഷ്ടപ്പാടുകള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും.

മകയിരം : സാമ്പത്തിക ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ട്ടപെടും.

തിരുവാതിര : ജലം, അഗ്‌നി, ലഹരി പദാര്‍ത്ഥങ്ങൾ എന്നിവയില്‍ സൂക്ഷമത വേണം, സ്ത്രീകള്‍ അപവാദം പറഞ്ഞു പരത്തും, ബന്ധുക്കള്‍ക്ക് രോഗാരിഷ്ടത.

പുണര്‍തം : മന:ശാന്തിയില്ലായ്മ, ധനപരമായ പ്രതിസന്ധികള്‍, ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

പുയം : വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ദൈവീക കര്‍മ്മങ്ങള്‍ ചെയ്യുക, കാര്യങ്ങള്‍ കുറേശ്ശെയായി മെച്ചപ്പെടും, യാത്രകള്‍ വേണ്ടി വരും.

ആയില്യം : സീരിയല്‍, സിനിമ, തുടങ്ങിയ മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മകം : സര്‍വ്വലാഭ ഐശ്വര്യങ്ങളും സുഖാനുഭവങ്ങളും ലഭിക്കും, ഇഷ്ടജനങ്ങളില്‍ നിന്നും സഹകരണം ഉണ്ടാകും, കാര്യലാഭം, വസ്ത്രാഭാരണാദി ലാഭം, രോഗശാന്തി.

പൂരം : കലാകായിക രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം, ദുരിതത്തില്‍ നിന്നും മോചനം, വിദ്യാവിജയം, എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും.

ഉത്രം : കര്‍മ്മരംഗത്തു മേല്‍കോയ്മ ഉണ്ടാകും, ബിസ്സിനസ്സില്‍ നേട്ടം, ദേവാലയ ദര്‍ശനം നടത്തും, രോഗശാന്തി, വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം.

അത്തം : കുടുംബ സൗഖ്യം വര്‍ദ്ധിക്കും, പുരസ്കാരങ്ങള്‍ ലഭിക്കും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറി കിട്ടും.

ചിത്തിര : ദൈവ കൃപയാല്‍ പരിഹരിക്കപ്പെടാതിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹിക്കപ്പെടും, അവിചാരിത ധനനേട്ടം, ബസിനസ്സില്‍ ധനവര്‍ദ്ധനവ്‌, ഇഷ്ട മംഗല്ല്യയോഗം.

ചോതി : വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും, പ്രണയസാഫല്യം, കലാപരമായി അനുകൂലാവസ്ഥ, സന്താനങ്ങളെക്കൊണ്ട് ഗുണം.

വിശാഖം : വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം, അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ലസമയം.

അനിഴം : ഇഷ്ട ജനങ്ങള്‍ മൂലം ഗുണാനുഭവം, സ്ഥാന ചലനം, ഭൂമിലാഭം, കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായ ഐക്യത.

കേട്ട : ആത്മീയകാര്യങ്ങളില്‍ പ്രത്യേക താത്പര്യം ഉണ്ടാകും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, പ്രവര്‍ത്തിവിജയം.

മൂലം : സന്തോഷകരമായ ദാമ്പത്യജീവിതം സ്വന്തം പ്രവൃത്തികൾ മൂലം നഷ്ടപ്പെടുത്തരുത്, അനാവശ്യമായി പണം ചെലവാകും.

പൂരാടം : കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, വിവാദങ്ങള്‍, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും, വാഹനത്തിനു അറ്റകുറ്റപ്പണികൾ.

ഉത്രാടം : ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യണം, പലവിധ വിഷമതകള്‍, പൊള്ളലോ പരുക്കോ ഏല്‍ക്കാതെ നോക്കണം.

തിരുവോണം : തൊഴില്‍ മാറ്റത്തിന് സാദ്ധ്യത, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും.

അവിട്ടം : സഹോദര സ്ഥാനീയരില്‍ നിന്നും പ്രതികൂല നിലപാടുണ്ടാകും, അസ്വസ്ഥതകള്‍ ഉടലെടുക്കും, മുതിര്‍ന്നവര്‍ക്കും പിതൃതുല്ല്യവര്‍ ആയവര്‍ക്കും അരിഷ്ടതകള്‍.

ചതയം : ശത്രുക്കളുമായിട്ടുള്ള വിയോജിപ്പ് കുറയും, ഗൃഹ നിര്‍മ്മണമോ, മോടിപിടിപ്പിക്കാലോ നടത്താന്‍ ചിന്തിക്കുന്നവര്‍ക്ക് നല്ലസമയം.

പൂരുരുട്ടാതി : സാമ്പത്തികമായും തൊഴില്‍പരമായും കാലം അനുകൂലം, ശമ്പള വര്‍ദ്ധനവ്‌ കിട്ടാൻ യോഗം, ഇലക്ട്രോണിക് സാമഗ്രികള്‍ മാറ്റി വാങ്ങും.

ഉത്തൃട്ടാതി : കുടുംബത്തില്‍ ശാന്തിയും സമാധാനവും, പ്രശസ്തരുമായി ഇടപഴകാന്‍ അവസരം ലഭിക്കും, ബന്ധു ബലം വര്‍ദ്ധിക്കും, വാഹനം ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം.

രേവതി : വിവാഹകാര്യത്തില്‍ തീരുമാനമാകും, ധനം, സല്‍കീര്‍ത്തി, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും, രോഗശാന്തി.