d

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ അട്ടിമറി തുടരുന്നു. പുരുഷ സിംഗിൾസിൽ കരിയറിലെ 25-ാം ഗ്ലാൻസ്സാം തടിയെത്തിയ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും വീണു. മൂന്നാം റൗണ്ടിൽ ഓസ്ട്രേലിയയുടെ അലക്‌സി പോപിറിൻ ആണ് നൊവാക്കിനെ വീഴ്ത്തിയത്. സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു പോപിറിന്റെ വിജയം. സ്കോർ: 4-6,​4-6,​6-2,​4-6. മത്സരം മൂന്ന് മണിക്കൂ‌ർ 19 മിനിട്ട് നീണ്ടു. ഗ്രാൻസ്ലാമുകളിൽ എട്ട് തവണ ആദ്യ രണ്ട് സെറ്റുകൾ നഷ്ടമാക്കിയ ശേഷൺ തിരിച്ചു വന്ന ചരിത്രമുള്ള ജോക്കോയ്ക്ക് പക്ഷേ പോപിറിന്റെ മുന്നിൽ ആ മികവ് പുറത്തെടുക്കാനായില്ല. മറ്റൊരു സൂപ്പർ താരം കാർലോക് അൽകാരസ് രണ്ടാം റൗണ്ടിൽ തോറ്റതിന്ഖറെ പിറ്റേദിവസമാണ് ജോക്കോവിച്ചും കീഴടങ്ങിയത്.

18 വ‌ർഷത്തിനിടെ ആദ്യമായിട്ടാണ് ജോക്കോവിച്ച് നാലാം റൗണ്ടിന് മുന്നേ യു.എസ് ഓപ്പണിൽ നിന്ന് പുറത്താകുന്നത്. 37കാരനായ ജോക്കോവിച്ചിന്ഈ സീസണിൽ ഒരു ഗ്രാൻസ്ലാം കിരീടവും സ്വന്തമാക്കാനായില്ല. ഒളിമ്പിക്സ് സ്വർണം മാത്രമാണ് സീസണിലെ എടുത്തു പറയാവുന്ന നേട്ടം.

പുരുഷ ഡബിൾസിൽ ഇന്തോ - ഫ്രാൻസ് ജോഡിയായ യൂകി ഭാംഭ്രി- അൽബാനൊ ഒലിവേറ്റി സഖ്യം മൂന്നാം റൗണ്ടിൽ എത്തി.

2017- ന് ശേഷം ആദ്യമായാണ് ജോക്കോയ്ക്ക് സീസണിൽ ഒരു ഗ്ലാൻസ്ലാം കീരീടം പോലും നേടാനാകാതെ വരുന്നത്.

2002-ന് ശേഷം ഇതിഹാസതാരങ്ങളായ റോജർ ഫെഡറർ,​ റാഫേൽ നദാൽ,​ നൊവാക്ക് ജോക്കോവിച്ച് എന്നിവരിൽ ആരും ഒരു ഗ്രാൻസ്ലാം കീരിടം പോലും നേടാത്ത വർഷമായി 2024.