കറുകച്ചാൽ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് നൽകിയ കാപ്പ പ്രതി പിടിയിൽ. കങ്ങഴ കൊറ്റംചിറ തകടിയേൽ അബിൻ (26) നെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. പണം കടം നൽകിയത് കങ്ങഴ സ്വദേശിയായ യുവാവ് തിരികെ തരാത്തതിലുള്ള വിരോധമായിരുന്നു ഇതിന് പിന്നിൽ. വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. എസ്.എച്ച്.ഒ കെ.കെ പ്രശോഭ്, എസ്.ഐമാരായ വിജയകുമാർ, അനിൽ, സി.പി.ഒ മാരായ ഡെന്നി ചെറിയാൻ, സുരേഷ്, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.