b

1-1ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സനലിനെ 1-1ന്റെ സമനിലയിൽ തളച്ച് ബ്രൈറ്റൺ. 38-ാം മിനിട്ടിൽ ഹാവേർട്ട്‌സ് നേടിയ ഗോളിൽ ലീഡെടുത്ത ആ‌ഴ്സനലിനെ 58-ാം മിനിട്ടിൽ ജവോ പെഡ്രോ നേടിയ ഗോളിലൂടെയാണ് ബ്രൈറ്റൺ സമനിലയിൽ പിടിച്ചത്. 49-ാം മിനിട്ടിൽ ഡെക്‌ലാൻ റൈസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ആഴ്‌സനലിന് വലിയ തിരിച്ചടിയായിപ്പോയി. സീസണിൽ ഇതുവരെ തോൽവി അറിയാതെ സ്വപ്നക്കുതിപ്പ് നടത്തുകയാണ് ബ്രൈറ്റൺ. ആദ്യ രണ്ട്മത്സങ്ങളിലും അവർ ജയിച്ചിരുന്നു.