r

ഗ്രാൻ കനാറിയ: സ്പാനിഷ് ലാലിഗയിൽ ലാ പൽമാസിനെതിരെ 1-1ന്റെ സമനിലകൊണ്ട് രക്ഷപ്പെട്ട് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. 5-ാം മിനിട്ടിൽ മൊലെയ്റോയിലൂടെ പൽമാസ് ലീഡെടുത്തു. 69-ാ മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി വിനീഷ്യസ് ജൂനിയറാണ് റയലിന് സമനില സമ്മാനിച്ചത്.റയൽ താരങ്ങൾ എട്ടോളം ഷോട്ടുകൾ ടാർജറ്റിലേക്ക് തൊടുത്തെങ്കിലും ഗോളി ജാസ്പർ സില്ലെസ്സന്റെ സേവുകൾ ലാസ് പൽമാസിന് തുണയായി. സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ റയലിന്റെ രണ്ടാമത്തെ സമനിലയാണിത്.