m

തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി ഓൾറൗണ്ടർ മുഹമ്മദ് ഇനാൻ ഇടം നേടി. തൃശൂർ അയ്യന്തോൾ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ കേരള വർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കെ.എസി.എല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമാണ് ഇനാൻ. കൂച്ച് ബിഹാർ ട്രോഫിയിലുൾപ്പെടെ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും 2 ചതുർദിന മത്സരങ്ങളുമാണുള്ളത്. രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഏകദിന ടീമിനെ ഉത്തർപ്രദേശ് താരം മുഹമ്മദ് അമാൻ നയിക്കും. മധ്യപ്രദേശ് താരം സോഹം പട്വർധനാണ് ചതുർദിന ടീമിന്റെ ക്യാപ്ടൻ. ഈമാസം 21 മുതലാണ് ഏകദിന പരമ്പര.