r

പാരീസ്: പാാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ സമ്മാനിച്ച ഷൂട്ടിംഗ് റുബീന ഫ്രാൻസിസ്.വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ റുബിന(211.1)​ വെങ്കലം നേടി. ഏഴാം സ്ഥാനക്കാരിയായാണ് റുബീന യോഗ്യതാ റൗണ്ടിൽ നിന്ന് ഫൈനലിലെത്തിയത്. മദ്ധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയാണ്. പാരാലിമ്പിക്സിൽ ഷീട്ടിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുന്ന നാലാം മെഡലാണിത്.

നോർത്ത് ഈസ്റ്റ് ചാമ്പ്യൻമാ‌ർ

കൊൽക്കത്ത: കിരീട വരൾച്ച അവസാനിപ്പിച്ച് ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്നലെ കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ നടന്ന ഫൈനലിൽ ആതിഥേയരായ മോഹൻബഗാൻ സൂപ്പർ ജയ്ന്റ്സിനെ ഷൂട്ടൗട്ടിൽ 4-3ന് വീഴ്ത്തിയാണ് നോർത്ത് ഈസ്റ്റ് ചാമ്പ്യൻമാരായത്. നിശ്ചിത സമയത്ത് ഇരുടീമും 2-2ന് സമനില പാലിച്ചിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിലായിരുന്ന നോർത്ത് ഈസ്റ്റ് തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.