bbbb

ചേളാരി : കഴിഞ്ഞ ദിവസം വയനാട്ടിലുണ്ടായ വൻദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ സമസ്ത രൂപം നൽകിയ സഹായ പദ്ധതിയിലേക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ സേവനം ചെയ്യുന്ന മുഫത്തിഷുമാരുടെയും എസ്.കെ.ഐ.എം.വി. ബോർഡിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും എസ്.കെ. ജെ.എം.സി.സി.ഓഫീസിലെയും മുഴുവൻ സ്റ്റാഫിന്റെയും ഒരു ദിവസത്തെ വേതനം നൽകാൻ തീരുമാനിച്ചു . സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിഷീൻ ജനറൽ സെക്രട്ടറി കെ.എച്ച്. കോട്ടപ്പുഴയിൽ നിന്ന് തുക സ്വീകരിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി. മാനേജർ എം.എ. ചേളാരി, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.പി. അബ്ദുറഹ്മാൻ മുസ്ലിയാർ, ഉണ്ണീൻകുട്ടി മുസ്ലിയാർ, വൈ.പി. അബൂബക്കർ മൗലവി സംബന്ധിച്ചു.