മലപ്പുറം : രാഷ്ട്രീയ വിദ്യാഭ്യാസത്തിന് വനിതകൾ മുൻകൈയെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഡൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ ലീഗ് ജനറൽ സെക്രട്ടറി സക്കീന പുൽപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.സബാഹ് ആമുഖ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തി.