ചേളാരി : സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി സമയം രാവിലെ എട്ടു മുതൽ ആക്കാനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിഷീൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ സാരമായി ബാധിക്കുന്നതാണ് സമയമാറ്റം. വി.കെ ഉണ്ണീൻകുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ കെ.മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.പി അബ്ദുറഹ്മാൻ മുസ്ലിയാർ, എം.എ ചേളാരി, വൈ.പി. അബൂബക്കർ സംസാരിച്ചു. കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും ഉസ്മാൻ ഫൈസി ഇന്ത്യന്നൂർ നന്ദിയും പറഞ്ഞു.