bbbbbbb

വണ്ടൂർ: ഒന്നരലക്ഷം രൂപയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങി പോരൂർ പഞ്ചായത്ത്. പ്രസിഡന്റ് നീലങ്ങാടൻ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ദുരന്തനിവാരണ സമിതിക്ക് ഉപയോഗിക്കുന്നതിനാണ് ഉപകരണങ്ങൾ വാങ്ങിയത്. മരം മുറിക്കുന്നതിനുള്ള ചെയിൻ സോ , ലൈഫ് ബോയ് ,​ ലൈഫ് ജാക്കറ്റ് , കയറുകൾ, ലാഡറുകൾ, സ്ട്രച്ചർ മുതലായവയാണ് വാങ്ങിയത്. ദുരന്തനിവാരണ സമിതിയോഗത്തിൽ സമിതി ചെയർമാനായ പ്രസിഡന്റ് ആർ.ആർ.ടി കൺവീനർ ഗിരീഷ് കാലടിക്ക് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സുലൈഖ അദ്ധ്യക്ഷത വഹിച്ചു.