s
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് യൂത്ത് കോൺഗ്രസ് കൈതാങ്ങ്


പൊന്നാനി :വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി. മലപ്പുറം ഡി.സി.സി തുടങ്ങിയ കളക്‌ഷൻ സെന്ററിലേക്ക് വസ്ത്രങ്ങളും ഭക്ഷണവും ഉൾപ്പെടെ ആവശ്യസാധനങ്ങൾ കൈമാറി. ഉദ്ഘാടനം കെ.പി.സി.സി അംഗം അഡ്വ. എ.എം. രോഹിത് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് തവനൂർ നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. രവീന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കരീം പോത്താനൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എം. മനീഷ്, കെ.എസ്.യു ജില്ലാ സെക്രട്ടറി യാസിൻ എടപ്പാൾ, മഹേഷ് വട്ടകുളം, ദിവ്യ തവനൂർ, സുജീഷ് നമ്പ്യാർ, ബാവ കണ്ണയിൽ, ആഷിഫ് തട്ടാൻപടി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് റസാഖ് പുലിക്കാട് എന്നിവർ നേതൃത്വം നൽകി.