എടപ്പാൾ: സ്ഥലം എം.എൽ.എയുടെ നേതൃത്വത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഡിജി കേരളയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്നു. കേരളപ്പിറവി ദിനത്തിൽ കേരളത്തെ സമ്പൂർണ്ണ ഡിജി കേരളാ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കാനാവണമെന്ന് കെ.ടി ജലീൽ എം.എൽ.എ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി അതത് പഞ്ചായത്തിലെ കോളേജ്, സ്‌കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകളുമായി ചേർന്ന് സർവ്വേ നടത്താൻ നിർദ്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.