mpm
പാതാക്കര എ.യു.പി.സ്‌കൂൾ വിദ്യാർത്ഥിനി ഫാത്തിമ നഹ്ദിയ കോളർഷിപ്പ് ലഭിച്ച 10,000 രൂപ ജില്ലാ കളക്ടർ വി.ആർ വിനോദിന് കൈമാറുന്നു.

മലപ്പുറം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എൽ.കെ.ജി മുതൽ ലഭിച്ച സ്‌കോളർഷിപ്പുകൾ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാതാക്കര എ.യു.പി. സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ നഹ്ദിയ. ഈയിനത്തിൽ കൈവശമുള്ള 5,​200 രൂപയും സഹോദരനും താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് റിസ്‌വാന്റെ സ്‌കോളർഷിപ്പ് തുകയായ 4,​800 രൂപയും ചേർത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കളക്ടർ വി.ആർ.വിനോദിന് കൈമാറി. പെരിന്തൽമണ്ണ പൊന്നിയാകുർശ്ശി സ്വദേശി കിഴിശ്ശേരിമണ്ണിൽ ഹംസ-സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും.