d
d

വള്ളിക്കുന്ന് : വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ആർ.ജെ.ഡി വള്ളിക്കുന്ന് നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റി അടിയന്തരയോഗം ചേർന്നു തീരുമാനിച്ചു. അപകടമേഖലയിൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സൈനികരെയും സന്നദ്ധപ്രവർത്തകരെയും യോഗം അഭിനന്ദിച്ചു. യോഗത്തിൽ ടി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻജിനീയർ തേനത്ത് മൊയ്തീൻകുട്ടി, സെക്രട്ടറി സി.എം.കെ. മുഹമ്മദ്, ബാബു പള്ളിക്കര, എ.എം. വേലായുധൻ, ചന്ദ്രൻ ചേങ്ങോട്ട്, കെ.പി. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു