മലപ്പുറം : മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടൻ ജനതയെ ദുരിതക്കയത്തിൽ നിന്നും കരകയറ്റാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.സി.സി ഓഫീസിൽ ഏർപ്പെടുത്തിയ ദുരിതാശ്വാസ കളക്ഷൻ സെന്ററിലേക്ക് മലപ്പുറം ജില്ല കർഷകകോൺഗ്രസ് സമാഹരിച്ച ഭക്ഷ്യധാന്യങ്ങൾ ജില്ലാ പ്രസിഡന്റ് എ.പി. രാജൻ ഡി.സി.സി പ്രസിഡന്റിന് കൈമാറി. ജില്ലാ ഭാരവാഹികളായ ഫസ്ലുദ്ധീൻ വാരണാക്കര, മുഹമ്മദലി എന്ന നാണിപ്പ, നേതാക്കളായ പി.കെ കോയ,ബാവ മഞ്ചേരി, മഹബൂബ് ചെമ്മല , യൂനുസ് എടവണ്ണ എന്നിവർ പങ്കെടുത്തു.