വണ്ടൂർ: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിൽ തെരച്ചിൽ നടത്തി കാസ്‌കോ ആട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് ഓടായിക്കൽ. ക്ലബ്ബിന്റെ കയാകിംഗ് ടീം ചാലിയാറിൽ നടത്തിയ തെരച്ചിലിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ക്ലബ്ബ് മെമ്പർമാരായ റെമീസ്, കുഞ്ഞിമോൻ, ഫസൽ ജാൻ, ജിനാൻ, ജാസർ, ലാലപ്പൻ, അജു എന്നിവരാണ് തെരച്ചിൽ നടത്തിയത്. ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട് ചൂരൽമലയിലും ക്ലബ്ബ് മെമ്പർമാർ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ക്ലബ്ബ് പ്രസിഡന്റ് സുനീറിന്റെയും സെക്രട്ടറി ആദിലിന്റെയും നേതൃത്വത്തിൽ ഇരുപതോളം ക്ലബ്ബ് മെമ്പർമാർ സജീവമായിരുന്നു.