പൊന്നാനി :വെളിയങ്കോട് പഞ്ചായത്തിൽ കാലവർഷക്കെടുതി മൂലം ഉണ്ടായ പ്രയാസങ്ങൾ നേരിടുന്നതിന് ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി പഞ്ചായത്ത്, റവന്യൂ , ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . വെള്ളക്കെട്ട് പ്രദേശങ്ങളിൽ ക്ലോറിനേഷൻ ചെയ്യും. എലിപ്പനി പ്രതിരോധ ഗുളികകൾ നൽകുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു . കൂടാതെ ശുചിത്വ പരിശോധന കർശനമാക്കുന്നതിനും തീരുമാനിച്ചു